Kerala
കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9 454) കൊച്ചിയില് അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ എൻജിനിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനു പിന്നാലെയാണ് സംഭവം.
ഇന്ന് പുലർച്ചെയാണ് വിമാനം കൊച്ചിയിലേക്കു വഴിതിരിച്ച് വിട്ടതും അടിയന്തരമായി ലാൻഡ് ചെയ്തതും.
170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾക്കുശേഷം വിമാനം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയി.
National
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എഞ്ചിനിൽ തീപിടിച്ചെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ കോക്പിറ്റിൽ ഫയർ ഇന്റിക്കേഷൻ ലഭിച്ചതാണ് അടിയന്തര ലാൻഡിംഗിന് കാരണമായത്.
എന്നാൽ എഞ്ചിനിൽ തീപിടിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. തീപിടിത്തം ഉണ്ടായിട്ടുണ്ടോയെന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ 160ൽ അധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
National
ന്യൂഡൽഹി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. ലക്നോവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
സാങ്കേതിക തകരാർ മൂലം ലക്നോ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുകയുയർന്നതോടെയാണ് അടിയന്തര ലാന്ഡിംഗ് നടത്തിയതെന്നാണ് വിവരം.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽനിന്നു കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ ലേയിലേക്കു പറന്ന സ്പൈസ് ജെറ്റ് വിമാനം എൻജിൻ തകരാറിനെത്തുടർന്ന് തിരിച്ചിറക്കി.
ഇന്നലെ രാവിലെ 150 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 737 വിമാനമാണു ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.
എൻജിൻ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റ് മെയ്ഡേ കോൾ വിളിക്കുകയും വിമാനം തിരിച്ചിറക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 6.08ന് പറന്നുയർന്ന വിമാനം 6.49 ആയപ്പോൾ തിരിച്ചിറക്കി.
National
മുംബൈ: സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് സ്വകാര്യകന്പനിയുടെ ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ അടിയന്തരമായി ഇറക്കി. സംഭവത്തിൽ ആർക്കും പരിക്കോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
മുംബൈയിലെ ജുഹുവിൽനിന്നു ഗുജറാത്തിലെ സൂറത്തിലേക്കു പറന്ന നാലുപേരുൾപ്പെട്ട ഹെലികോപ്റ്ററാണ് പൽഘാർ ജില്ലയിലെ വിദ്യാ വൈഭവ് ഹൈസ്കൂളിൽ ഇറക്കിയത്. സഫേലിനും കെൽവ റോഡ് സ്റ്റേഷനും മധ്യേ പറക്കുന്നതിനിടെയാണ് ഹെലികോപ്റ്ററിൽ അപായസൂചന മുഴങ്ങിയത്. ഉടൻതന്നെ പൈലറ്റ് ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ ഇറക്കുകയായിരുന്നു.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിന്റെ ടയറുകൾ പൊട്ടി.
ജിദ്ദയിൽ നിന്നു കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാൻഡിംഗ് ഗിയറിലെ തകരാറിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തിരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു.
National
ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IXO61) വിമാനമാണ് പറന്നുയർന്ന അതേ വിമാനത്താവളത്തിൽ ഇറക്കിയത്.
ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയർന്നത്. വിമാനത്തിൽ ഏകദേശം 160 യാത്രക്കാർ ഉണ്ടായിരുന്നു. പറന്നുയർന്ന് ഉടൻ തന്നെ വിമാനത്തിൽ സാങ്കേതിക തകരാർ ജീവനക്കാർ ശ്രദ്ധിച്ചു.
ഇന്ധനം തീർക്കുന്നതിനായി, ഏകദേശം രണ്ട് മണിക്കൂറോളം വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു എമർജൻസി ലാൻഡിംഗ്.
National
ചെന്നൈ: സാങ്കേതിക തകരാർ മൂലം ചെറിയ ട്രെയിനർ എയർക്രാഫ്റ്റ് ദേശീയപാതയിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ കീരാനൂരിലുള്ള പുതുക്കോട്ടൈ-ട്രിച്ചി ദേശീയപാതയിലാണ് സംഭവം. എയർക്രാഫ്റ്റിന്റെ മുൻഭാഗം തകർന്നു. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
National
ഭോപ്പാൽ: ഡൽഹിയിൽ നിന്നു ബംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനംഭോപ്പാലിൽ അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്.
ഭോപ്പാൽ രാജ് ഭോജ് വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. 172 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ സുരക്ഷിതമായി ലാൻഡിങ് നടന്നു.
വിമാനത്തിന്റെ കാർഗോ ഹോൾഡിൽ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് എമർജൻസി ലാൻഡിംഗിന് വിട്ടതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
National
ന്യൂഡൽഹി: മോശം കാലാവസ്ഥ മൂലം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭൂട്ടാൻ യാത്ര തടസപ്പെട്ടു. ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദവും നേരിട്ടതിനെ തുടർന്ന് മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം അടിയന്തരമായി ഇറക്കി.
സുരക്ഷാ കാരണങ്ങളാൽ സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചത്. ഔദ്യോഗിക യാത്രാപരിപാടി പ്രകാരം മന്ത്രി ഇന്നലെ തന്നെ ഭൂട്ടാനിൽ എത്തേണ്ടതായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം രാത്രി സിലിഗുരിയിൽ തന്നെ തുടരുകയായിരുന്നു.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ധനമന്ത്രിയുടെ ഭൂട്ടാനിലേക്കുള്ള യാത്ര വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് ഭരണപരമായ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 30 മുതൽ നവംബർ രണ്ട് വരെ നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി സാമ്പത്തികകാര്യ വകുപ്പിൽ നിന്നുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് നിർമല സീതാരാമനാണ്.
ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന നിരവധി സുപ്രധാന പദ്ധതികൾ നിർമല സീതാരാമൻ വിലയിരുത്തും. ഹൈഡ്രോപവർ പ്ലാന്റ് ഡാമും പവർ ഹൗസും, ഗ്യാല്സുംഗ് അക്കാദമി, സാംഗ്ചെൻ ചോഖോർ മൊണാസ്ട്രി, പുനാഖ സോങ് എന്നിവ അവയിൽ ഉൾപ്പെടുന്നു.
Kerala
തിരുവനന്തപുരം: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ മദീനയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്.
തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പോയ വിമാനമാണ് തിരുവനന്തപുരത്തേക്ക് വഴി തിരിച്ചു വിട്ടത്.
വിമാനത്തിലെ യാത്രക്കാരനായ 29 വയസുള്ള യുവാവ് ബോധരഹിതനായി എന്നാണ് വിവരം.
National
ലക്നോ: യുപിയിലെ ലക്നോ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അപകടത്തിൽനിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം പലതവണ ശ്രമിച്ചിട്ടും പറന്നുയരാന് കഴിഞ്ഞില്ല.
റണ്വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ അപകടം മുന്നിൽ കണ്ട പൈലറ്റ് റൺവേയിൽ നിന്ന് തെന്നിമാറാതെ എമർജൻസി ബ്രേക്കിട്ട് നിർത്തുകയായിരുന്നു.
സമാജ്വാദി പാർട്ടി എംപിയും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവ് അടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് മറ്റൊരു വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഡൽഹിയിലേക്ക് കൊണ്ടുപോയി.